TAGS

ഇടശേരിയുടെ കവിതയായ പൂതപ്പാട്ട് നൃത്തനാടകമാക്കി അരങ്ങിലേക്ക്. കാലടി, അങ്കമാലി മേഖലകളിലെ ഒരു കൂട്ടം വനിതകളാണ് ആവിഷ്കാരത്തിന് പിന്നില്‍. 20 വനിതകളാണ്  നൃത്ത നാടകത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

പൂതവര്‍ണനയുടെ പുതിയ ആഖ്യാനത്തിന് അരങ്ങൊരുക്കയാണ്. രൂപരൂപാന്തരങ്ങള്‍ പലതുകണ്ട പൂതപ്പാട്ടിന് ഒരു നൃത്തനാടക ആവിഷ്കാരം. നാടകം കണ്ടിട്ടില്ലാത്തവരും, നൃത്തം പഠിച്ചിട്ടില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. 40 നും 50 നും ഇടയിൽ പ്രായമുളളവരാണ് ഇവർ. വീട്ടമ്മമാർ, ബിസിനസുകാർ, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർവരെ ഈ കൂട്ടായ്മയിലുണ്ട്. 5 കുട്ടികളും 3 പുരുഷൻമാരും ഇവർക്കൊപ്പം അണിനിരക്കുന്നു. 

നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുളള മോഹൻ അങ്കമാലിയാണ് നൃത്തനാടകം സംവിധാനം ചെയ്തിരിക്കുന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുളളതാണ് നാടകം.

poothapattu-dance-drama