സമൂസയുടെ പേരിൽ അറിയപ്പെടുന്ന നാടാണ് കാസർകോട്ടെ മൗവ്വൽ. നോമ്പുകാലമായതോടെ മൗവ്വലിൽ സമൂസ നിർമാണവും വില്പനയും തകൃതിയാണ്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് ഈ സമൂസയുടെ നിർമാണത്തിന് പിന്നിൽ.
നോമ്പുകാലമായാൽ ഈ സുഹൃത്തുക്കളെല്ലാം ഒന്നുച്ചുകൂടും. വിവിധ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവർ. എല്ലാ വർഷവും ഈ സമയത്ത് സമൂസ ഉണ്ടാക്കാൻ അവധിയെടുത്ത് നാട്ടിലെത്തും. നാട്ടിലെ സുഹൃത്തുക്കളും ഒപ്പം കൂടും.
തലേന്ന് തുടങ്ങും മൗവ്വലിൽ സമൂസ ഉണ്ടാക്കാനുള്ള ഒരുക്കങ്ങൾ. ആദ്യം സമൂസ ഷീറ്റൊരുക്കും , ഷീറ്റിന് മാണ്ട എന്നാണ് പേര്. പുലർച്ചെ മുതൽ നിർമാണം ആരംഭിക്കും. കൂട്ടൊരുക്കി ഷീറ്റിൽ നിറച്ച് എണ്ണയിലേക്ക്. പ്രത്യേകതരം മസാലക്കൂട്ടാണ് മൗവ്വൽ സമൂസയുടെ രുചിക്ക് പിന്നിൽ.
പുണ്യമാസത്തിൽ ഇവർക്കിത് വരുമാനത്തിനൊപ്പം ഒത്തുചേരലും. ദിവസവും 25,000ലേറെ സമൂസകളാണ് ഇവിടെയുണ്ടാക്കുന്നത്. കാസർകോട്ടെ നോമ്പുതുറയിൽ ഇന്ന് മൗവ്വൽ സമൂസ അവിഭാജ്യവിഭവ