kozhikode

 

 

തിരുവനന്തപുരത്ത് ടിപ്പറില്‍ നിന്ന് തെറിച്ചുവീണ പാറക്കല്ല് ഒരു യുവാവിന്റ ജീവനെടുത്തത് ബുധനാഴ്ചയാണ്. എന്നിട്ടും നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള ടിപ്പറുകളുടെ മരണപാച്ചിലിന് എന്തെങ്കിലും കുറവില്ല. പട്ടാപകലും താമരശേരി ചുങ്കം ജംക്ഷനില്‍ മെറ്റലുകള്‍ നിറച്ച കൂറ്റന്‍ ടിപ്പറുകള്‍,  മുകളില്‍ ഒരു ഷീറ്റ് പോലും വിരിക്കാതെ തലങ്ങും വിലങ്ങും പായുകയാണ്. 

 

ചീറിപ്പായുന്ന ടിപ്പറുകളില്‍ നിന്ന് തെറിച്ച് വീഴുന്ന മണ്ണും കല്ലും ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഭീഷണിയാണ്. മുക്കം ഉള്‍പ്പടെ ജില്ലയിലെ മലയോര മേഖലയിലെയെല്ലാം സ്ഥിരം കാഴ്ചയാണിത്. അമിതഭാരം കയറ്റിയതിന്‍റെ പേരില്‍  വല്ലപ്പോഴും പിഴയടിച്ച് വിടും. രണ്ട് ദിവസം കഴിഞ്ഞാല്‍ വീണ്ടും  പഴയപടിയാകും. ‌തിരുവനന്തപുരത്ത് സംഭവിച്ചത് അടുത്തദിവസം കോഴിക്കോടും സംഭവിക്കാം. മോട്ടോര്‍ വാഹനവകുപ്പും പൊലീസും അപ്പോഴും കൈമലര്‍ത്തും.