പ്രകാശ് ജാവഡേക്കാറുമായുള്ള കൂടിക്കാഴ്ച അനവസരത്തിലാണെന്നും സിപിഎം നേതൃത്വത്തോട് ക്ഷമ ചോദിച്ചെന്നും എസ്.രാജേന്ദ്രൻ. ജാവഡേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചെങ്കിലും ഇല്ലെന്നറിയിച്ചു. സിപിഎം അംഗത്വം പുതുക്കില്ല. രാജേന്ദ്രന് പാർട്ടി കൂച്ചുവിലങ്ങിടില്ലെന്ന് സിപിഎം ജില്ല നേതൃത്വം വ്യക്തമാക്കി.
ബി.ജെ.പിയിലെക്കെന്ന പ്രചരണം മാധ്യമ സൃഷ്ടിയാണെന്ന് ആവർത്തിക്കുകയാണ് രാജേന്ദ്രൻ. പ്രകാശ് ജാവഡേക്കറെ കണ്ടത് ബന്ധുവിന്റെ വിവാഹം ക്ഷണിക്കാൻ. തന്നെ സസ്‌പെൻഡ് ചെയ്ത സിപിഎം നടപടി തെറ്റാണെന്നും രാജേന്ദ്രൻ വ്യക്തമാക്കി
പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടും രാജേന്ദ്രനെ തള്ളിപ്പറയാൻ സിപിഎം തയാറായിട്ടില്ല. രാജേന്ദ്രൻ ഇടതുമുന്നണിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് സി.വർഗീസ് പറഞ്ഞു.രാജേന്ദ്രൻ ബിജെപി യിൽ ചേരുമെന്ന് കരുതുന്നില്ലെന്ന് എം എം മണി പ്രതികരിച്ചു. പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിക്കുന്ന രാജേന്ദ്രനെ വരുതിയിലാക്കാനാണ് സിപിഎം ശ്രമം