palappilly

ജനവാസ മേഖലയിൽ വന്യജീവികളെത്തുന്നത് സ്ഥിരമായതോടെ കടുത്ത ആശങ്കയിലാണ് തൃശൂർ പാലപ്പിള്ളിയിലെ നാട്ടുകാർ. നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചെങ്കിലും കഴിഞ്ഞ ദിവസവുമെത്തി പത്തോളം ആനകൾ. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

വർഷങ്ങളായി പാലപിള്ളിയിലെ കാഴ്ചയാണിത്. സ്ഥിരമായെത്തുന്ന കാട്ടാനക്കൂട്ടം, ഇടയ്ക്കിടെ വളർത്തു മൃഗങ്ങളെ ആക്രമിക്കാനെത്തുന്ന പുലി, മറ്റു വന്യജീവികൾ വേറെയും. എസ്റ്റേറ്റ് തൊഴിലാളികളും യാത്രക്കാരും സമീപവാസികളും കടുത്ത ആശങ്കയിൽ ജീവിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസവും എത്തി പത്തോളം കാട്ടാനകൾ. ഓരോ വരവിലും നശിപ്പിക്കുന്നത് വൻ തോതിൽ കൃഷി. ആക്രമണത്തിൽ പരുക്കേറ്റവരും നിരവധി. വന്യജീവികളുടെ കാടിറങ്ങിലിനെതിരെ നടപടി എടുക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഒന്നും നടന്നില്ലെന്നാണ് പരാതി.

എസ്റ്റേറ്റിലെ അടി പുല്ലിനു വേണ്ടിയാണ് കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുന്നത്. കാടിനോട് ചേർന്ന് ഫെൻസിങ് സ്ഥാപിക്കണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. നിരീക്ഷണം ശക്തമാക്കുമെന്നാണ് വനം വകുപ്പിന്റെ ഉറപ്പ്. വന്യ ജീവി ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.

People of Palappilly under wild elephant threat.