pension-due

TAGS

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് ഒരു വര്‍ഷം. മരുന്നു വാങ്ങാന്‍ പോലും പണമില്ലാതെ ക്ഷേമനിധി പെന്‍ഷന്‍കാര്‍. എന്നു നല്‍കുമെന്നു വ്യക്തതയില്ലാതെ സര്‍ക്കാരും  ക്ഷേമനിധി ബോര്‍ഡും.

നിര്‍മാണ മേഖലയില്‍ പണിയെടുക്കുമ്പോള്‍ സിമിന്‍റുചാക്കും കൊണ്ടു പോകവെയാണ് 82 വയസുള്ള ജോണ്‍സണ്‍ വീണു പരുക്കേറ്റത്. പണിയെടുക്കുന്ന കാലത്തെല്ലാം അംശാദായം അടച്ചിരുന്നു. പിന്നീട് കിട്ടുന്ന 1600 രൂപ പെന്‍ഷനാണ് ഏക ആശ്രയം. മുടങ്ങാതെ കിട്ടികൊണ്ടിരുന്ന പെന്‍ഷന്‍ ഇപ്പോള്‍ എട്ടുമാസമായി കിട്ടുന്നില്ല. പെന്‍ഷന്‍ കിട്ടാതെ വഴിമുട്ടിയിരിക്കുകയാണിപ്പോള്‍  ജോണ്‍സണ്‍ന്‍റെ ജീവിതം.

14 ലക്ഷം പേര്‍ അംഗങ്ങളായുള്ള ക്ഷേമനിധി ബോര്‍ഡില്‍ 5 ലക്ഷം പേരാണ് നിലവില്‍ പെന്‍ഷന്‍കാര്‍. ഒരു മാസം പെന്‍ഷന്‍ നല്‍കാന്‍ 58 കോടി രൂപ വേണമെന്നാണ് കണക്ക്. ഒരു വര്‍ഷത്തെ കുടിശിക 686 കോടി രൂപയാണ്  ആവശ്യം. സര്‍ക്കാര്‍ സഹായമില്ലാതെ ഇത്രയും തുക കണ്ടെത്താന്‍ ക്ഷേമനിധി ബോര്‍ഡിനു കഴിയില്ല. ലേബര്‍ വകുപ്പ് പിരിച്ചെടുക്കുന്ന കെട്ടിട നിര്‍മാണ സെസാണ് പെന്‍ഷന്‍ നല്‍കാനുള്ള തുകയ്ക്കായി ഉപയോഗിക്കുന്നത്. ഇതു കാര്യക്ഷമമല്ലാതെ വന്നതോടെ ഏപ്രില്‍ ഒന്നു മുതല്‍ സെസ് പിരിച്ചെടുക്കാന്‍   പഞ്ചായത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  പത്തു ലക്ഷത്തിനു മേല്‍ നിര്‍മാണതുകയുള്ള വീടുകള്‍ക്ക് ഒരു ശതമാനമാണ് സെസായി അടയ്ക്കേണ്ടത്.

 

Kerala Construction Workers Welfare Pension due for one year.