സിപിഎമ്മില്‍ കൂടുതല്‍ വനിത സ്ഥാനാര്‍ഥികള്‍ വേണമെന്ന ആവശ്യമാണുള്ളതെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സിപിഎമ്മിന്‍റേത് മികച്ച വനിത സ്ഥാനാര്‍ഥികളാണെന്നും ഇരുവരും വിജയിക്കുമെന്നും ബൃന്ദ കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന്‍റെ 15 സ്ഥാനാര്‍ഥികളില്‍ രണ്ട് വനിതകളാണുള്ളത്. കെ.കെ ശൈലജയും കെ.ജെ ഷൈനും. 13 ശതമാനം സ്ത്രീ പങ്കാളിത്തം. സിപിഐ സ്ഥാനാര്‍ഥിയായി ആനി രാജ. അങ്ങിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ മൂന്ന് വനിതകള്‍. 15 ശതമാനം. വനിത സംവരണ ബില്‍ പാസാക്കിയ ശേഷം നടക്കുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണ്.
ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണമാണ് മുന്നോട്ടുവയ്ക്കുന്നത്. സെന്‍സസ് നടപടികള്‍ പൂര്‍ത്തിയായ ശേഷമാകും സംവരണം പ്രാബല്യത്തില്‍ വരികയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. വനിത സംവരണം നടപ്പാക്കുന്നതിനേക്കാള്‍ നിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയ സാധ്യതയാണ് പരിഗണിച്ചതെന്ന് സിപിഎം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
CPM chose the best women candidates and both will win; Says Brinda Karat.