39 ഡിഗ്രി സെൽഷ്യസ് ചൂടിലായിരുന്നു പാലക്കാട് നഗരത്തിലെ മോദി ഷോ. കുട്ടികളിൽ ചിലർ വെയിലേറ്റ് വാടിയപ്പോൾ മുതിർന്നവർ പലരും തലചുറ്റി വീണു.

കുട്ടികൾ അടക്കമുള്ളവർ  മണിക്കൂറുകൾക്കു മുന്നേ റോഡിന് ഇരുവശവും  മോദിയെ കാത്തു നിന്നു. വെയിലേറ്റ് വാടിയ കുട്ടികൾ പലരും ഉറക്കം തൂങ്ങി. അതിനിടെ ബോധരഹിതനായി വീണ വയോധികനെ പൊലീസ് താങ്ങി.

തൊപ്പി കുറച്ചുനേരത്തേക്ക് വിശറിയാക്കി ചിലർ. കയ്യിൽ കിട്ടിയ പ്ലക്കാർഡും ഒരു പരിധിവരെ ആശ്വാസമായി. തീയിൽ കുരുത്താൽ വെയിലത്ത് വാടില്ലെന്ന് മറ്റു ചിലർ. പ്രവർത്തകർ ഇങ്ങനെയൊക്കെയാണ് ചൂടിനെ പ്രതിരോധിച്ചതെങ്കിൽ പ്രചാരണ ചൂടിന്റെ ആവേശത്തിൽ  മോദി ചൂട് കാര്യമാക്കിയതേയില്ല. 

Palakkad modi road show heat