BJP-Ernakulam

എറണാകുളം മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയാത്തതിന്റെ നിരാശയിലാണ്. സ്ഥാനാര്‍ഥിക്കായി ചുവരും ബുക്ക് ചെയ്തുള്ള കാത്തിരിപ്പിലാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍. കൊച്ചി നഗരത്തിലെ ഒട്ടുമിക്ക ചുവരുകളും വളരെ നേരത്തെ ബുക്ക് ചെയ്ത് കഴിഞ്ഞതാണ് ബിജെപി പ്രവര്‍ത്തകര്‍. പക്ഷേ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും സ്ഥാനാര്‍ഥിയെ മാത്രം കിട്ടിയില്ല. ഇടത് വലത് മുന്നണികള്‍ പ്രചാരണ രംഗത്ത് ഏറെ മുന്നേറി കഴിയുമ്പോഴും ബിജെപി നേതാക്കളും പ്രവര്‍ത്തകരും പതിവ് ദിനചര്യകളില്‍ തന്നെ.

 

മേജര്‍ രവി, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ പട്ടികയിലുള്ളത്. തൊട്ടടുത്ത ചാലക്കുടി മണ്ഡലത്തില്‍ ബി.ഡി.ജെ.എസാണ് എന്‍.ഡി.എക്കായി രംഗത്തിറങ്ങിയിരിക്കുന്നത്. ബി.ജെ.പിയുടെ സി ക്ലാസ് മണ്ഡലമാണെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനം എറണാകുളത്ത് ഇത്ര കണ്ട് വൈകാറില്ല. 

 

BJP not yet announced its candidate for ernakulam loksabha