Morning-Express-HD-ForestDams

മനുഷ്യ– വന്യജീവി സംഘര്‍ഷം  കുറക്കാനായതിന്‍റെ തിളക്കവുമായി തിരുവനന്തപുരത്തെ അഗസ്ത്യവനമേഖല.  20 ചെക്ക് ഡാമുകള്‍കാട്ടിനുള്ളില്‍ നിര്‍മ്മിച്ചാണ് വന്യമൃഗങ്ങള്‍ക്ക് വെള്ളം ഉറപ്പാക്കിയത്. ഇതോടെ ഈ വേനല്‍ക്കാലത്ത് മനുഷ്യവാസമുള്ള മേഖലയിലേക്ക് വന്യമൃഗങ്ങളിറങ്ങുന്നത് 80 ശതമാനത്തോളം കുറക്കാനായി. 

 

ഇത് ബോണക്കാട് എസ്റ്റേറ്റിലേക്കും ജനവാസമുള്ള പ്രദേശങ്ങളിലേക്കും പോകുന്ന പാതയാണ്.  ആന മുതല്‍ കടവയും കാട്ടുപോത്തും പുലിയും എല്ലാം ഉള്ള കാടാണ് ഇരുവശവും. മൃഗങ്ങള്‍ ജനവാസമേഖലകളിലേക്കും റോഡിലേക്കും ഇറങ്ങാനുള്ള സാധ്യത ഏറെയാണ്. ഇതിന് തടയിടാനാണ് മൃഗങ്ങള്‍ക്ക് ഭക്ഷണമുള്ള ഇടങ്ങള്‍, ആനത്താരകള്‍ എന്നിവക്ക് സമീപം ചെക്ക് ഡാമുകള്‍ഉണ്ടാക്കി വെള്ളം ഉറപ്പാക്കിയത്. ആനത്താരയും ഈറ്റക്കാടും ഉള്ള  പ്രദേശത്തെ തടയണയാണ് ഇത്.

 

പ്രാദേശികമായി കിട്ടുന്ന തടിയും കല്ലും ചെളിയും ഉപയോഗിച്ചാണ് നിര്‍മ്മാണം. ചെലവ് 5000 രൂപമാത്രം. വനം ഉദ്യോഗസ്ഥരും വാച്ചര്‍മാരും ചേര്‍ന്നാണ് ഇവ നിര്‍മ്മിച്ചത്. നെയ്യാറില്‍ 10, പേപ്പാറയിലും അഗസ്ത്യവനത്തിലും അഞ്ചു വീതവും തടയണകള്‍ നിര്‍മ്മിച്ചതോടെ വെള്ളം തേടി വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് 80 ശതമാനം കൊണ്ട് കുറഞ്ഞു. ഇതേമാതൃക മനുഷ്യവന്യജീവി സംഘര്‍ഷ മേഖലകളിലെല്ലാം പരീക്ഷിക്കണമെന്നാണ് അഗസ്ത്യവനത്തിലെ ചെക്ക് ഡാമുകളുടെ വിജയം കാണിക്കുന്നത്.