psc

സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയില്‍ എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് റാങ്ക് ഹോള്‍ഡേഴ്സ്. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. 13,945 പേരുടെ റാങ്ക് പട്ടികയില്‍ നിന്ന് 3326 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം നല്‍കിയതെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടരുന്ന റാങ്ക് ജേതാക്കള്‍ പറഞ്ഞു. 

സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയില്‍ എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് െചയ്തിട്ടുണ്ടെന്നും 5635 പേര്‍ക്ക് നിയമനം നല്‍കിയെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് കണക്കുകള്‍ നിരത്തി വ്യക്തമാക്കുകയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന ഉദ്യോഗാര്‍ത്ഥികള്‍.

പൊലീസ് സേനയില്‍ ആയിരക്കണക്കിന് ഒഴിവകളുണ്ടെന്ന് ഡി.ജി.പി തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതൊന്നും കാണാതെയാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ നല്‍കിയ വ്യാജ കണക്കുകള്‍ വായിക്കുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. 

Civil police officer recruitment psc