പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിഷേധം കടുപ്പിക്കാൻ കെപിസിസി നേതൃയോഗത്തിൽ തീരുമാനം. വിവാദ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പ് ആണെന്ന് രാജ്ഭവൻ ധർണ്ണയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അതേസമയം, പത്മജ വേണുഗോപാലിനെ വ്യക്തിപരമായി അധിക്ഷേപിച്ച രാഹുൽ മാങ്കോട്ടത്തിലിനെതിരെ നേതൃയോഗത്തിൽ വിമർശനം ഉയർന്നു.
പൗരത്വ ഭേദഗതി നിയമം അറബി കടലിൽ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പ്രതിഷേധം വ്യാപിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാരും തയാറായിട്ടില്ല. അതിനാൽ സിഎഎയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുമായി യോജിച്ച് സമരത്തിനില്ലെന്നും KPCC തീരുമാനിച്ചു . തുടർന്ന് നടന്ന രാജ്ഭവൻ ധർണ്ണയിൽ സി പി എമ്മിൻ്റെ സമീപനത്തെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു.
കോൺസ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്നായി ശശി തരൂർ. അതേസമയം, ബി ജെ പി യിൽ ചേർന്ന പത്മജ വേണുഗോപാലിനെ വിമർശിക്കാൻ കെ. കരുണാകരൻ്റെ പേര് വലിച്ചിഴച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ kpcc നേതൃയോഗത്തിൽ ശൂരനാട് രാജശേഖരൻ രൂക്ഷമായി വിമർശിച്ചു. രാഹുലിൻ്റെ ഭാഷയിൽ അഹങ്കാരത്തിൻ്റെ സ്വരം ഉണ്ടായിരുന്നുവെന്നും ലീഡറെ സ്റ്റേഹിക്കുന്നവർക്ക് വേദന ഉണ്ടാക്കുന്ന പ്രസ്താവനയായിരുന്നുവെന്നും ശൂരനാട് പറഞ്ഞു. എം എം ഹസ്സൻ KPCC ആക്ടിങ്ങ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്ത നേതൃയോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ഓരോ പാർലമെൻറ് മണ്ഡലത്തിന്റെ ചുമതല വിധിച്ചു നൽകി.
kpcc to intensify protest against citizenship amendment act