ഏഴുവർഷം മുൻപ് കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണമെന്ന ആവശ്യം ആവർത്തിച്ച് കുടുംബം. സർക്കാരിന് ഇക്കാര്യത്തിൽ ഒളിക്കാനൊന്നുമില്ലെങ്കിൽ എത്രയും വേഗം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇതല്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും പിതാവ് ഷാജി വർഗീസ് വ്യക്തമാക്കി. 2017 മാർച്ച് അഞ്ചിന് വൈകിട്ട് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്നാണ് കൊച്ചി കായലിൽ കണ്ടെത്തിയത്. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തിൽ ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്നും ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും കുടുംബം ആരോപിച്ചു.
Mishel Shaji Death; Family Seeks CBI Probe