സംസ്ഥാന സര്‍ക്കാരിന്‍റെ ശബരി കെ റൈസ് മാവേലി സ്റ്റോറുകളില്‍ എത്താന്‍ വൈകും. നാളെ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മാത്രമേ അരി വിതരണം ആരംഭിക്കൂ എന്നാണ് വിവരം. കേന്ദ്രസര്‍ക്കാരിന്‍റെ ഭാരത് അരിക്ക് ബദലായാണ് സംസ്ഥാന സര്‍ക്കാര്‍ അതേവിലയ്ക്ക് ശബരി കെ റൈസ് ഇറക്കുന്നത്.
നാളെ മുതല്‍ ശബരി കെ റൈസ് സപ്ലൈകോ ഔട്ടലറ്റുകളില്‍ ലഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ തന്നെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ എല്ലാ ഔട്ട്‌ലറ്റുകളിലും അരി ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരും. കുറുവ, മട്ട, ജയ അരികളാണ് ശബരി കെ റൈസ് എന്ന പേരില്‍ വിതരണം ചെയ്യുന്നത്. അരികള്‍ക്കായി സപ്ലൈകോ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. പക്ഷെ മുഴുവനായും എത്തിയിട്ടില്ല. അതിനാല്‍ ആദ്യം സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മാത്രമേ അരിയുണ്ടാകൂ.
മാവേലി സ്റ്റോറുകളില്‍ അരി എത്തുന്നത് വൈകുമെന്നാണ് വിവരം. അരിക്കുള്ള ഓര്‍ഡര്‍ വൈകിയതാണ് മന്ത്രി പറഞ്ഞ സമയത്ത് അരിയെത്തുന്നതിന് കാലതാമസം ഉണ്ടാക്കുന്നത്. എന്തായാലും ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് അരി പൂര്‍ണ തോതില്‍ ലഭ്യമാക്കാനാണ് ശ്രമം. നാളെ മുതല്‍ സപ്ലൈകോയില്‍ എല്ലാ സബ്സിഡി ഉല്‍പ്പന്നങ്ങളും ലഭ്യമാകുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. 29 രൂപയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഭാരത് അരിയുടെ ഗുണനിലവാരം കുറവാണ്. എന്നാല്‍ വിപണിയില്‍ ഏറ്റവും ഗുണനിലവാരമുള്ള 39-41 രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് ശബരി കെ റൈസ് ആയി സര്‍ക്കാര്‍ നല്‍കുന്നത്.
K Rice will be delayed in reaching the Maveli stores