കാട്ടുപന്നിയുടെ ആക്രമണത്തില്‍ ശരീരം തളര്‍ന്നുപോയ 29 വയസ്സുകാരന് മൂന്നു വര്‍ഷമായിട്ടും സര്‍ക്കാര്‍ ധനസഹായവും ഇല്ല, ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റുമില്ല. തിരുവനന്തപുരം കല്ലറ സ്വദേശിയായ ആദര്‍ശാണ് രണ്ട് മസ്തിഷ്ക ശസ്ത്രക്രിയകള്‍ക്കു ശേഷവും ഭാഗികമായി തളര്‍ന്ന ശരീരവുമായി ദുരിതം അനുഭവിക്കുന്നത്.
ഇങ്ങനെ മിടുക്കനായി ജോലിചെയ്തു ജീവിച്ച ചെറുപ്പക്കാരനാണ് ഇന്ന് ഇങ്ങനെ തളര്‍ന്നുപോയത്. 2021 മാര്‍ച്ച് 29ന് രാത്രിയാണ് ആദര്‍ശ് ഒാടിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ കാട്ടുപന്നി വന്ന് ഇടിക്കുന്നത്. തിരുവനന്തപുരം കല്ലറയിലായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ ആദര്‍ശിന്റെ തലക്ക് ഗുരുതരമായ പരുക്കേറ്റു. രണ്ടുമാസം കോമയില്‍, രണ്ട് മസ്തിഷ്ക ശസ്ത്രക്രിയകള്‍, കോമയില്‍ നിന്ന് ഉണര്‍ന്ന ആദര്‍ശിന് ശരീരം തളര്‍ന്നുപോയി സംസാരശേഷിയും ഇല്ല. രാപകല്‍ മകനെ ശുശ്രൂഷിക്കുന്ന അമ്മ മുന്നോട്ടെന്തെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്.
മകന്റെ അപകടത്തെ തുടര്‍ന്ന് ചികിത്സക്കും കേസിനും ആയി നെട്ടോട്ടം ഒാടുന്ന അഛന് മൂന്നുവര്ഷത്തിനിപ്പുറവും ഒരു ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ ആശുപത്രികള്കയറി ഇറങ്ങുകയാണ്. കാട്ടുപന്നി ആക്രമണമായിട്ടും വനം വകുപ്പ് കൈകഴുകി. അപകടമുണ്ടായി മൂന്നുമാസത്തിനകം ഒാണ്‍ലൈന്‍ അപേക്ഷ നല്‍കിയില്ല എന്നാണ് കാരണം പറയുന്നത്. വന്യജീവി ആക്രമണങ്ങളുടെ ഇരകളോടും കുടുംബങ്ങളോടും സര്‍ക്കാര്‍ സംവിധനങ്ങള്‍ കാണിക്കുന്ന അനാസ്ഥയുടെ ബാക്കിപത്രമാണ് അപകടം തളര്‍ത്തിയ ആദര്‍ശും ജീവിതം തളര്‍ത്തിയ മാതാപിതാക്കളും അനുഭവിച്ചു തീര്‍ക്കുന്ന ദുരിതങ്ങള്‍ .
Wiild boar attack case adharsh life story