കോഴിക്കോട് പെരുവണ്ണാമുഴി പൂഴിത്തോട് പുലിയിറങ്ങിയതോടെ ആശങ്കയില്‍ നാട്ടുകാര്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് വളര്‍ത്തുനായ്ക്കളെ പുലി ആക്രമിച്ചതോടെയാണ് നാട് ഭീതിയിലായത്. ഒരു മാസമായി പ്രദേശത്തെ പല ഭാഗങ്ങളില്‍ പുലിയുടെ സാനിധ്യമുണ്ടായിരുന്നു
പൂഴിത്തോട് സ്വദേശിനി ലിസിയുടെ വളര്‍ത്തുനായയെയാണ് കഴിഞ്ഞദിവസം രാത്രി പുലി ആക്രമിച്ചത്. മറ്റൊരു വളര്‍ത്തു നായയും പുലിയുടെ ആക്രമണത്തിനിരയായി. ഒന്നിനെ കൂട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുപോയി. ഇതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍. പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. വനം വകുപ്പും പോലീസും ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട് പൂഴിത്തോട് നേരത്തെയും പലതവണ പുലിയിറങ്ങിയിരുന്നു
kozhikode tiger attack