നാസയുടെ ചൊവ്വാ ദൗത്യത്തില്‍ പ്രധാന പങ്കു വഹിച്ച ഇന്ത്യൻ വേരുകളുള്ള വനിതയാണ് സ്വാതി മോഹൻ. ബംഗളൂരുവിൽ നിന്നും കുട്ടിക്കാലത്ത് അമേരിക്കയിലെത്തിയ സ്വാതി, നാസ ജറ്റ് പ്രൊപ്പൽഷൻ സെൻററിൽ വനിതകൾ ഏറെ ഇല്ലാത്ത കാലത്താണ് ജോലിയിൽ പ്രവേശിച്ചത്. കൂടുതൽ പെൺകുട്ടികളെ ബഹിരാകാശ മേഖലയിലേക്ക് ആകർഷിക്കാൻ ഒരാഴ്ചയോളമായി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ക്ലാസുകൾ നയിക്കുകയാണ് സ്വാതി.
ജീവന്റെ തുടിപ്പ് തേടിയുള്ള നാസയുടെ പെഴ്സിവിയറൻസ് റോവർ 2021 ൽ ചൊവ്വയിൽ പറന്നിറങ്ങിയത് ലോകമറിഞ്ഞത് സ്വാതിയുടെ വാക്കുകളിലൂടെയാണ്. നാസ ജെറ്റ് പ്രൊപ്പഷൻ ലബോറട്ടറിയിൽ ജോലിചെയ്യുന്ന സ്വാതി പെഴ്സിവിയറൻസ് റോവറിനെ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യിക്കുക എന്നാണ് സുപ്രധാന ദൗത്യമാണ് നിർവഹിച്ചത്. പെഴ്സിവിയറൻസ് ടീമിൽ ഒരു ഇന്ത്യൻ വനിത എന്നത് വലിയ അവസരമായിരുന്ന വെന്ന്
ബംഗളൂരിൽ നിന്നും രണ്ടാം വയസ്സിൽ അമേരിക്കയിൽ എത്തിയ സ്വാതി ക്ക് പീഡിയാട്രീഷൻ ആവാനായിരുന്നു ആഗ്രഹമെങ്കിലും, പതിനാറാം വയസ്സിലെ ഒരു ഫിസിക്സ് ക്ലാസാണ് ബഹിരാകാശ മേഖലയിലേക്ക് തിരിച്ചത്. സ്ത്രീകൾ പ്രത്യേകിച്ചും ഇന്ത്യൻ വംശജർ ഏറെയില്ലാത്ത കാലത്താണ് കാലിഫോർണിയിലെ ജെറ്റ് പ്രൊപ്പേഷൻ ലബോറട്ടറിയിൽ എത്തിയത്. പിന്നീട് 2013 മുതൽ ചൊവ്വാ ദൗത്യത്തിനായി പ്രവർത്തിക്കുകയായിരുന്നു.പെൺകുട്ടികൾക്ക് ഇത്തരം മേഖലയിലേക്ക് കടന്നു വരാൻ വെല്ലുവിളികൾ ഏറെയാണെന്നും. പിന്തുണ നൽകുന്ന സുഹൃത്തുക്കളെയും, ഇച്ഛാശക്തിയും കൊണ്ട് അവ അതിജീവിക്കാൻ ആകുമെന്നും സ്വാതി.
ബഹിരാകാശ മേഖലയിലേക്ക് പെൺകുട്ടികളെ ആകർഷിക്കാനായി കഴിഞ്ഞ ഒരാഴ്ചയോളമായി ഡൽഹി കൊൽക്കട്ട ചെന്നൈ പുതുച്ചേരി എന്നിവിടങ്ങളിൽ ക്ലാസുകൾ നയിക്കുകയാണ് സ്വാതി.