drone

 

വന്യജീവി സാന്നിധ്യവും കാട്ടുതീയും മനസിലാക്കാന്‍ വനംവകുപ്പിന്‍റെ ഡ്രോണ്‍ നിരീക്ഷണം. പാലക്കാട് മണ്ണാര്‍ക്കാട് വനം റേഞ്ചിന്‍റെ പരിധിയിലാണ് ആകാശദൃശ്യങ്ങള്‍ ശേഖരിക്കുന്ന നടപടിക്ക് തുടക്കമായത്. അടുത്തിടെ കാട്ടാനയും, പുലിയും, കാട്ടുപോത്തുമെല്ലാം ജനവാസമേഖലയിലേക്ക് ഇറങ്ങിയ സ്ഥലങ്ങളിലാണ് പ്രത്യേക ശ്രദ്ധ. 

 

വന്യമൃഗങ്ങളുടെ വരവ് നിരീക്ഷിക്കാനായാല്‍ വേഗത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. ഇതിന്‍റെ ഭാഗമായാണ് ഡ്രോണ്‍ പറത്താന്‍ തുടങ്ങിയത്. കോട്ടോപ്പാടം, അലനല്ലൂർ, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലും, അട്ടപ്പാടി, അഗളി വനം റേഞ്ചുകളുടെ പരിധിയിലും നിരീക്ഷണമുണ്ടാവും. ഓരോയിടത്തെയും പരിശോധന ദൃശ്യങ്ങള്‍ കൃത്യമായി വിലയിരുത്തി വേണ്ടത്ര കരുതല്‍ ഉറപ്പാക്കും. 

 

 

അഞ്ച് കിലോമീറ്റർ അധികം ദൂര പരിധിയിലുള്ള ഒന്നിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. ഈമാസം അവസാനം വരെ നിരീക്ഷണം തുടരും. വന്യമൃഗ സാന്നിധ്യം ശ്രദ്ധയില്‍പ്പെടുന്ന സ്ഥലങ്ങളിലെ അതിര്‍ത്തിയില്‍ കൂടുതല്‍ ആര്‍ആര്‍ടി സംഘത്തിന്‍റെ സാന്നിധ്യവും ഉറപ്പാക്കും. കാട്ടാന ഉള്‍പ്പെടെ നിരന്തരം ജനവാസമേഖയിലേക്ക് ഇറങ്ങുന്ന അട്ടപ്പാടിയില്‍ ഡ്രോണ്‍ നിരീക്ഷണം ഫലപ്രദമാവുമെന്നാണ് വിലിയിരുത്തല്‍.

Drone surveillance to protect against wildlife