mukesh-04

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ട്രോളുകളൊക്കെ പഴയതാണെന്നും വേണമെങ്കില്‍ പുതിയത് തരാമെന്നും കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷ്. വേനല്‍ചൂടിനെ മറികടക്കുന്ന ആവേശമാണ് സ്ഥാനാര്‍ഥി പര്യടനത്തിലൂടെ ലഭിക്കുന്നതെന്നും മുകേഷ് പറഞ്ഞു. മണ്ഡലത്തിലുടനീളം കഴിഞ്ഞ ആറു ദിവസമായുളള ആദ്യഘട്ട റോഡ് ഷോ ഇന്ന് വൈകിട്ട് പൂര്‍ത്തിയാകും.. 

 

 

കഴിഞ്ഞ ഇരുപത്തിയേഴിന് പുനലൂരില്‍ നിന്നാണ് റോഡ് ഷോ തുടങ്ങിയത്.പ്രധാനയിടങ്ങളില്‍ വോട്ടര്‍മാരുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് റോഡ് ഷോ. കനത്ത ചൂടിനെയും മറികടക്കുന്നതാണ് പ്രചാരണമെന്ന് എം മുകേഷ് പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ ട്രോള്‍ തയാറാക്കി തനിക്കെതിരെ നടത്തുന്ന പ്രചാരണത്തില്‍ ആശങ്കയില്ലെന്നും പുതിയ ട്രോളിനുളളത് തരാമെന്നുമാണ് സ്ഥാനാര്‍ഥി പറയുന്നത്