ആഘോഷങ്ങളാല്‍ സമൃദ്ധമായ മാസമാണ് മാര്‍ച്ച്. ഉല്‍സവങ്ങള്‍, വ്രതാനുഷ്ഠാനം, ഉയിര്‍പ്പ് ഉല്‍സവം തുടങ്ങി വന്‍ വൈവിധ്യങ്ങളുടെ മാസം. ആഘോഷങ്ങള്‍ കളറാക്കാന്‍ അവധികളും ഈ മാസം നമ്മളെ കാത്തിരിപ്പുണ്ട് എന്നതാണ് മറ്റൊരു സന്തോഷം. മാര്‍ച്ചിലെ ആഘോഷങ്ങളും അവധികളും ഇങ്ങനെയാണ്.
ഇന്ന് മാര്‍ച്ച് 1 ഗുരുവായൂര്‍ ആറാട്ട്. അടുത്ത വെള്ളി, അതായത് എട്ടിന് ശിവരാത്രി. അന്ന് അവധി ദിവസമാണ്. തൊട്ടടുത്ത് രണ്ടാം ശനി കൂടി ആകുമ്പോള്‍ ഞായര്‍ അടക്കം മൂന്ന് ദിവസം അടുപ്പിച്ച് അവധി ലഭിക്കും. 12ന് ചൊവ്വയാണ് റംസാന്‍ വ്രതാരംഭം പ്രതീക്ഷിക്കുന്നത്. പിന്നെ ഇസ്ലാം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ നാളുകളാണ‍്‍.
മീനം തുടങ്ങുന്നത് മാര്‍ച്ച് പതിനാലിന്. പിന്നീടങ്ങോട്ട് ഉല്‍സവകാലമാണ്. ഇത്തവണ മീനത്തില്‍ ചൂട് അല്‍പ്പം കൂടാനും സാധ്യതയുണ്ട്. 16ന് ശബരിമല കൊടിയേറ്റാണ്. 22 വെള്ളി കരിക്കകം പൊങ്കാല, തൊട്ടടുത്ത ദിവസം ശനിയാഴ്ച ദേവസംഗമമായ ആറാട്ടുപുഴ പൂരം. 25 തിങ്കള്‍ പൈങ്കുനി ഉത്രവും ശബരിമല ആറാട്ടും.
26 ന് നിറങ്ങളുടെ ആഘോഷമായ ഹോളി. ഹോളിക്ക് നമുക്കിവിടെ കേരളത്തില്‍ അവധിയില്ല മറിച്ച് ആഘോഷം മാത്രമേയുള്ളു. അന്നുതന്നെയാണ് വയനാട്ടിലെ വള്ളിയൂര്‍ക്കാവില്‍ ഉല്‍സവം. 28 പെസഹ വ്യാഴം, തൊട്ടടുത്ത ദിവസം ദുഖവെള്ളി. അന്നും അവധി ദിവസമാണ്. 31ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഈസ്റ്ററോടെ ആഘോഷങ്ങള്‍ക്കും മാര്‍ച്ചിനും അവസാനം.
Celebrations and holidays in March