munnar-strike

TAGS

ഇടത് മുന്നണി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പരസ്യ വെല്ലുവിളിയുമായി ഇടുക്കിയിലെ എൽ.ഡി.എഫ്, യു.ഡി.എഫ്. പാർട്ടി നേതൃത്വങ്ങൾ. അഞ്ചുവർഷമായി ജോയ്സ് ജോർജിനെ മണ്ഡലത്തിൽ കണ്ടിട്ടില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യു. ഡീൻ കുര്യാക്കോസിനെ ജനകീയ വിചാരണയ്ക്ക് വെല്ലുവിളിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി സി.വി.വർഗീസ്.  

വേനൽ ചൂടിനൊപ്പം ഇടുക്കിയിൽ മുന്നണിപ്പോരും ചൂട് പിടിക്കുകയാണ്. സർക്കാർ വിരുദ്ധ മനോഭാവം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഇടതു സ്ഥാനാർഥി മണ്ഡലത്തിലെത്തിയതെന്നും ജനകീയ പ്രശ്നങ്ങളിൽ ജോയ്സ് ഇടപെട്ടിട്ടില്ലെന്നും ഡി സി സി പ്രസിഡന്റ് സി പി മാത്യു പറഞ്ഞു

ഭൂ പ്രശ്നങ്ങളിലടക്കം  സജീവ ഇടപെടൽ ജോയ്സ് ജോർജ് നടത്തിയെന്നും   ഇത് ഗുണം ചെയ്യുമെന്നുമാണ് എൽ ഡി എഫി ന്റെ പ്രതീക്ഷ. എം പി എന്ന നിലയിൽ ഡീനും ജോയ്സും നടത്തിയ പ്രവർത്തനങ്ങൾ ജനകീയ വിചാരണ നടത്താൻ തയാറാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്. മണ്ഡലത്തിലെ  ബിജെപി സ്ഥാനാർഥിക്കായുള്ള  ചർച്ചകൾ നടന്നുവരികയാണ്. ബി ഡി ജെ എസിൽ നിന്നും സീറ്റ് ബിജെപി ഏറ്റെടുക്കുമെന്നാണ് സൂചന