ചുട്ടുപൊള്ളുന്ന വേനലില്‍ തണുത്ത വെള്ളത്തിലൊരു കുളിക്കായി ജലാശയങ്ങള്‍ തേടുകയാണ് പലരും. കോഴിക്കോട് നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടം വേനലിലും തണുപ്പോടെ ഒഴുകുമ്പോള്‍ എത്തുന്നത് നൂറുകണക്കിനാളുകളാണ്. അപകടമേഖലയായതിനാല്‍ ജില്ലാ ഭരണകൂടം എര്‍പ്പെടുത്തിയ പ്രവേശന വിലക്ക് മറികടന്നാണ് സഞ്ചാരികളെത്തുന്നത്

തെളിഞ്ഞൊഴുകുന്ന വെള്ളത്തിന് മനസ് നിറയ്ക്കുന്ന തണുപ്പാണ്. നീന്തിത്തുടിച്ച്, മുങ്ങാംകുഴിയിട്ട് രസിയ്ക്കുകയാണ് സഞ്ചാരികള്‍  സംഭവം കൊള്ളാം,, അടിപൊളി,, പക്ഷേ മരണക്കയങ്ങളാണ് വെള്ളത്തിനടിയില്‍... അത് പലരും മറക്കുന്നു.. വെള്ളം കുറവാണെന്നത് മാത്രം ആശ്വാസം.. മഴക്കാലമെത്തുമ്പോഴാണ് ഏറെ അപകടം.. വെള്ളം കുതിച്ചൊഴുകും.. ഉല്ലസിക്കാനെത്തിയ പലരും കണ്ണീരായി മടങ്ങിയതുകൊണ്ടാണ് ജില്ലാ കലക്ടര്‍ പ്രവേശനം നിരോധിച്ചിരുന്നത്. അതിപ്പോഴും തുടരുന്നുണ്ട്. എങ്കിലും, കൊടുംചൂടിലെ ആശ്വാസമാണ് പതങ്കയത്തെ പാറകളെ തലോടിയൊഴുകുന്ന നദി.

kozhikode pathangayam waterfalls