കോഴിക്കോട് എലത്തൂരില്‍ ഇന്ധനവുമായെത്തിയ ചരക്കു ട്രെയിനിന് തീ പിടിച്ചു. അരമണിക്കൂറിനുള്ളില്‍ തീയണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍റെ ഡിപ്പോയിലേക്ക് പെട്രോളും ഡീസലുമെത്തിച്ച ട്രെയിനിന്‍റെ ബോഗിക്കുമുകളിലാണ് തീപടര്‍ന്നത്.
ഇന്നലെ രാത്രി എട്ടുണിയോടെയാണ് എലത്തൂരില്‍ ഇന്ധനവുമായെത്തിയ ട്രെയിനില്‍ തീപടര്‍ന്നത്. ബോഗിക്ക് മുകളില്‍ ആളിപ്പടര്‍ന്ന തീയണക്കാന്‍ ഡിപ്പോയിലെ സുരക്ഷാവിഭാഗം ജീവനക്കാര്‍ അരമണിക്കൂറോളം പരിശ്രമിച്ചു. തീ പടര്‍ന്നവിവരം ഡിപ്പോയിലുള്ളവര്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടത്തിയെന്ന് നാട്ടുകാരുടെ ആരോപണം. ഡിപ്പോയില്‍ നിന്ന് വിവരമറിയിച്ചിരുന്നില്ലെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും പറഞ്ഞു. തീ പടര്‍ന്നതെങ്ങനെയെന്ന് വ്യക്തമല്ലെന്നും വിശദമായ പരിശോധന നടത്തുമെന്നും അഗ്നിരക്ഷാ സേന അറിയിച്ചു.
kozhikode train-fire