കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി ഇടുക്കി പീരുമേട് തോട്ടപ്പുര നിവാസികൾ. പ്രദേശത്ത് നിത്യേന എത്തുന്ന ആനകൾ വ്യാപക കൃഷിനാശമാണുണ്ടാക്കുന്നത്. പ്രശ്നപരിഹാരത്തിന് വനംവകുപ്പ് അടിയന്തിരമായി ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
നേരം വൈകിയാൽ വന്യ മൃഗങ്ങളുടെ മുന്നിൽ അകപ്പെടുമോയെന്ന ഭയത്തിലാണ് തോട്ടപ്പുര നിവാസികൾ. ഇവരിങ്ങനെ കഴിയാൻ തുടങ്ങിയിട്ട് കാലങ്ങളായി. സ്ഥിരമായി മേഖലയിൽ എത്തുന്ന കാട്ടാനകൾ വ്യാപക കൃഷി നാശമാണുണ്ടാക്കുന്നത്.
കരടി, കടുവ, കാറ്റുപോത്ത് എന്നിവയും പ്രദേശത്ത് ഭീഷണിയാവുകയാണ്. പീരുമേട് ടൗണിൽ വരെ വന്യജീവികൾ എത്തിയിരുന്നു. എത്രയും പെട്ടന്ന് പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം
Idukki wild animals attack