chinakkathoorpooram

TAGS

തേരുകണ്ട്, കുതിരയെക്കണ്ട് മേളപ്പൊലിമയില്‍ പൂരം കൊടിയിറങ്ങി. ഒത്തുചേരലിന്റെയും ആഘോഷ നിറവിന്റെയും നേര്‍ക്കാഴ്ചയൊരുക്കിയാണ് ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരത്തിന് സമാപനമായത്. കരകളുടെ പ്രൗഢി നിറച്ച് അണിനിരന്ന ഗജവീരന്മാര്‍ കാണികള്‍ക്ക് ആവേശമായി. 

പെരുവനം കുട്ടന്‍മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും ആറാട്ടിന് അകമ്പടി തീര്‍ത്ത മേള വിസ്മയം. പൂതന്‍–തിറ അനുഷ്ഠാന കലാരൂപങ്ങളുടെ കാവേറ്റം പിന്നാലെ.  

കുതിരക്കോലങ്ങളുടെ വരവിലാകെ പ്രൗഢി നിറഞ്ഞു. നാടും നാട്ടാരും അറിഞ്ഞുള്ള ദേശക്കാരുടെ പൊലിമ.  ഏഴ് ദേശങ്ങളിലെ ആനപ്പൂരവും എണ്ണമറ്റ കലാരൂപങ്ങളും ചിനക്കത്തൂര്‍ നടയില്‍.  പകല്‍പ്പൂരങ്ങളുടെ തനിയാവര്‍ത്തനം രാത്രിയും. ഒടുവില്‍ കാഴ്ചകളും കാലങ്ങളേറെ കാത്ത് വയ്ക്കാനുള്ള കൗതുകങ്ങളും മനസില്‍ സൂക്ഷിച്ച് കൊടിയിറക്കം. 

Palakkad chinakkathoor pooram