ദേശീയ പാതയിൽ വാഹനങ്ങൾ ഒതുക്കാമോ. ഗുരുതര അപകടങ്ങൾക്ക് ഇടയാക്കും എന്നാണ് ഹൈവേ അതോറിറ്റിയുടെ മുന്നറിയിപ്പെങ്കിലും ഫൈനിടാനാണെങ്കിൽ പ്രശ്നമില്ലെന്നാണ് പൊലീസിന്റെ ഭാഗം. ഗുരുതര അപകട മേഖലകളിൽ പോലും ചാടി വീണ് പിഴയിടുകയാണ് പൊലീസ് ദേശീയ പാതയിലെ സ്ഥിരം അപകട കാഴ്ചയാണിത്. ആറുവരി പാതയിൽ നിരന്നു നിന്ന് പരിശോധനയും ഫൈനിടലും. പാതയിൽ വാഹനം ഒതുക്കുന്നത് ഗുരുതര അപകടങ്ങൾക്ക് ഇടയാക്കുമെന്ന ദേശീയ പാതാ അതോറിറ്റിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പൊലീസിന്റെ ഈ അപകട പരിശോധന.
പൊലീസ് വാഹനം സർവീസ് റോഡിൽ കണ്ണിൽ പെടാത്ത രീതിയിൽ ഒതുക്കും. പൊലീസുദ്യോഗസ്ഥർ റോഡിലിറങ്ങി വാഹനങ്ങൾ കൈ കാണിച്ചു നിർത്തിക്കും. ഫോർ വീലർ മുതൽ ടോറസ് വാഹനങ്ങൾ വരെ റോഡിൽ നിർത്തി തന്നെ പിഴ. പിറകിൽ വരുന്ന വാഹനങ്ങളിടിക്കാനും പൊലീസിനെ കണ്ട് പരിഭ്രാന്തരായി അപകടത്തിൽ പെടാനും സാധ്യതകളേറെ
ദേശീയ പാതയിലെ ഏറ്റവും അപകടം പിടിച്ച ഇടങ്ങളിൽ പോലും പരിശോധന തകൃതിയായി നടക്കുന്നുണ്ട്. ഹോട്ട്സ്പോട്ട് മേഖലകളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന നിർദേശം നിലനിൽകേയാണ് നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള പൊലീസ് നടപടി. പരിശോധന ഹൈവേയിൽ നിന്ന് മാറ്റി സർവീസ് റോഡിലായി കൂടെ എന്ന് നാട്ടുകാർ തന്നെ ആവശ്യപെട്ടതാണ്. എന്നാൽ മാറ്റമൊന്നും ഉണ്ടായില്ല വാണിയമ്പാറക്ക് പുറമേ മുടിക്കോട്, പട്ടിക്കാട്, മണ്ണുത്തി മേഖലകളിലും സമാന രീതിയിൽ പരിശോധന നടക്കുന്നുണ്ട്.
kerala police road checking