സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയയാളുടെ വിവരം നല്‍കണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്കിനെതിരെ നടത്തിയ മനഃശ്ശാസ്ത്രജ്ഞയുടെ നിയമയുദ്ധത്തിനു വിജയം. പ്രതിയുടെ വ്യക്തിഗത വിവരങ്ങള്‍ ഫെയ്സ്ബുക്ക് സൈബര്‍ പൊലീസിനു കൈമാറി. കഴിഞ്ഞ ജൂണിലാണ് മനഃശ്ശാസ്ത്രജ്ഞയും അധ്യാപികയുമായ കലാ മോഹനന്‍റെ പേജ് ഹാക്ക് ചെയതുഅപകീര്‍ത്തികരമായ പോസ്റ്റുകള്‍ നിറച്ചത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണെന്നും കലാമോഹന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
സൈബര്‍ ആക്രമണം അനുഭവിച്ചാലെ മനസിലാകൂവെന്നാണ് ഇവര്‍ പറയുന്നത്. അപകീര്‍ത്തികരമായ പോസ്റ്റിനെ തുടര്‍ന്നു നാട്ടുകാരും വിദ്യാര്‍ഥികളുടെ മുന്നില്‍ തലകുനിച്ചു നിലക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. പൊലീസ് കേസെടുത്തെങ്കിലും പ്രതിയുടെ ഐ.പി.അഡ്രസ് അടക്കമുള്ളവ കൈമാറാന്‍ ഫെയ്സ്ബുക്ക് തയ്യാറായിരുന്നില്ല. സൈബര്‍പൊലീസും കലയും കോടതിയെ സമീപിച്ചു. കോടതിയും കണ്ണുരുട്ടി. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് വ്യക്തിഗത വിവരങ്ങള്‍ ഫെയ്സ്ബുക്ക് കൈമാറിയത്.
Woman fought against defamation through social media