കൊല്ലം കുളത്തൂപ്പുഴയിൽ ഫുട്ബോൾ കളിക്കുകയായിരുന്ന രണ്ടു വിദ്യാർഥികൾക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. സാരമായി പരുക്കേറ്റ നിതിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുളത്തൂപ്പുഴ പതിനാറേക്കറിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കുമ്പോഴാണ് കാട്ടുപോത്ത് വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്തത്. സുഹൃത്തുക്കളായ ആദിൽ, നിതിൻ എന്നിവരെ കാട്ടുപോത്ത് ആക്രമിച്ചു. ആക്രമണത്തിൽ നിതിന്‍റെ കാലിനും നട്ടെല്ലിനും പരുക്കേറ്റു. ആദിലിന് കാലിന് മുറിവേറ്റങ്കിലും സാരമുള്ളതല്ല. സമീപമുള്ള വനമേഖലയിൽ നിന്നാണ് കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. വരൾച്ച രൂക്ഷമായതോടെ വന്യമൃഗങ്ങൾ കാടുറങ്ങുന്നതായും വിഷയത്തില്‍ വനപാലകർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Gaur attacked students