attukal-devotee

ആറ്റുകാലില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതു മുതല്‍ പൊങ്കാലവരെ പ്രാര്‍ഥനയുമായി ക്ഷേത്രത്തില്‍ തന്നെ കഴിയുന്നവരുണ്ട്. ഓരോ വര്‍ഷവും ഇങ്ങനെയുള്ള ഭക്തരുടെ എണ്ണം കൂടിവരികയാണ്. അമ്പലനടയില്‍ തന്നെ പൊങ്കാലയിട്ടാണ് ഇവരുടെ വ്രതം അവസാനിപ്പിക്കുന്നത്.

സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാലില്‍ പൊങ്കാല വ്രതത്തിനായി എത്തുന്നവര്‍ക്ക് പറയാനുള്ളത് ഓരോരോ കാരണങ്ങളാണ്. ദേവി ചൈതന്യത്തിന്‍റെ കഥകള്‍ കേട്ടാണ് ഓരോ വര്‍ഷവും പൊങ്കാലയിടാനായി എത്തുന്ന ഭക്തരുടെ എണ്ണം ഇരട്ടിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇക്കൂട്ടത്തില്‍ പെടും. ഒരു കൂട്ടം ഭക്തര്‍ ദേവിയെ കുടിയിരുത്തുന്ന നാളില്‍ തന്നെ ക്ഷേത്രത്തിലെത്തിലെത്തും. ക്ഷേത്ര മുറ്റത്ത്  പ്രാര്‍ഥനയുമായി കഴിയും. പൊങ്കാല കഴിഞ്ഞാലെ ഇവര്‍ക്ക് വീട്ടിലേക്ക് മടക്കമുള്ളൂ. ക്ഷേത്രത്തില്‍ തന്നെ പ്രാര്‍ഥനയുമായി കഴിയുന്നവര്‍ക്ക് ക്ഷേത്രം തന്നെ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തവണ ക്ഷേത്ര ദര്‍ശനത്തിനും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. 

Attukal Bhagavathy Temple is all set for upcoming Pongala Maholsavam