സമുദായ സമവാക്യങ്ങളും രാഷ്ട്രീയ ബന്ധവും പൊതുപ്രവര്‍ത്തന മികവും പരിഗണിച്ചുള്ള സ്ഥാനാര്‍ഥിയെ സി.പി.എം. ഇറക്കിയപ്പോള്‍ എറണാകുളത്ത് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. എറണാകുളം യുഡിഎഫ് കോട്ടയല്ല, ജയപരാജയങ്ങള്‍ മാറിമറിയുന്ന മണ്ഡലമാണെന്ന് സിപിഎം സ്ഥാനാര്‍ഥി ജെ.ജെ. ഷൈന്‍ പറഞ്ഞു. എറണാകുളത്തെത് രാഷ്ട്രീയ മല്‍സരമെന്ന് പറഞ്ഞ സിറ്റിങ് എം.പി ഹൈബി ഈഡന്‍ എല്‍ഡിഎഫിന്റെത് സര്‍പ്രൈസ് സ്ഥാനാര്‍ഥിയെന്നും വിലയിരുത്തി.
പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രതീക്ഷിച്ചിരിക്കുന്ന അണികള്‍ക്കുമുന്നില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ അവതരിപ്പിക്കുമ്പോള്‍ അണികളെയും അനുഭാവികളെയും കാര്യം പറഞ്ഞ് മനസിലാക്കാന്‍ സിപിഎം മുന്‍പ് ഏറെ പാടുപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുകള്‍ക്കുശേഷമുള്ള വിലയിരുത്തലില്‍ അതൊരുദോഷമായും കണക്കാക്കപ്പെട്ടു. എന്നാല്‍ ഇക്കുറി അതിനുമാറ്റം വരുത്താം എന്നവിലയിരുത്തലാണ് പാര്‍ട്ടി ചിഹ്നത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ എത്തിച്ചതിലൂടെ സിപിഎം കണക്കുകൂട്ടല്‍. യുഡിഎഫ് കോട്ടയില്‍ വനിതയെ നിര്‍ത്തിയുള്ള പരീക്ഷണം വിജയപ്പിക്കാനുള്ള ഒരുക്കം പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു.
ഉറച്ച മണ്ഡലമാണെങ്കലും, മല്‍സരത്തെ ഒട്ടും വിലകുറച്ചുകാണുന്നില്ല യുഡി.എഫ്. ജയത്തിനൊപ്പം പരമാവധിഭൂരിപക്ഷം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ഔദ്യോഗീക പ്രഖ്യാപനം വന്നില്ലെങ്കിലും എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ തന്നെ. അതുകൊണ്ട് തയാറെടുപ്പുകളിലെ പക്വത ഹൈബിയുടെ വാക്കുകളിലും വ്യക്തം മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസ് മുന്നണി വിട്ടശേഷമുള്ള ആദ്യ ലോക്സഭതിരഞ്ഞെടുപ്പാണ്. ആ മാറ്റം എങ്ങനെയാകുമെന്ന് ഇക്കുറിയറിയാം. തൃക്കാരഉപതിരഞ്ഞെടുപ്പില്‍ കെ.വി തോമസ് ഇടതുമുന്നണിക്കൊപ്പമായിരുന്നെങ്കിലും നേരിയ ചലനം പോലും ഉണ്ടാക്കാന്‍ ആയിരുന്നില്ല. ഇക്കുറിയും ഏകപക്ഷീയമായി മണ്ഡലം നിലനിര്‍ത്താം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ മാറ്റത്തിന് സാധ്യതയുണ്ടെന്നുറച്ചാണ് എല്‍ഡിഎഫ് ഇറങ്ങുന്ന്ത്. ഒപ്പം നില്‍ക്കാനുള്ള ശക്തി എറണാകുളത്ത് എന്‍ഡിഎക്ക് ഇല്ലെന്നിരിക്കെ നേരിട്ടുള്ള മല്‍സരത്തിനാണ് എറണാകുളത്ത് കളമൊരുങ്ങുന്നത്.
Sitting MP Hybi eden said that ernakulam is a political contest