മലപ്പുറം എടവണ്ണപ്പാറ ചാലിയാറില്‍ മൃതദേഹം കണ്ടെത്തിയ 17 വയസുകാരി കരാട്ടെ അധ്യാപകന്‍റെ നിരന്തര പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം മനോരമ ന്യൂസിനോട്. തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനത്തിന് ഇരയാക്കിയെന്ന് പരാതി ഉയര്‍ന്ന അധ്യാപകന്‍ മുന്‍പും പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
അധ്യാപകനെതിരെയുളള പരാതി പെണ്‍കുട്ടി കോഴിക്കോട് ചൈല്‍ഡ് വൈല്‍ഫെയര്‍ കമ്മിറ്റി വഴി പൊലീസിന് കൈമാറിയിരുന്നെങ്കിലും മാനസിക സമ്മര്‍ദ്ദം മൂലം അന്ന് മൊഴി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും കരാട്ടെ അധ്യാപകനെതിരെ കേസുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മരണം. മേല്‍വസ്ത്രം കാണാതായതു മുതല്‍ ഒട്ടേറെ സംശയങ്ങളുണ്ടെന്ന് കുടുംബം പറയുന്നു.
പത്താംക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ പെണ്‍കുട്ടി പീഡനത്തിന് ശേഷമുണ്ടായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പഠനം നിര്‍ത്തിയിരുന്നു.
Death Of 17 Year Old Girl, Family Against Karate Instructor