തിരുവനന്തപുരം വഞ്ചിയൂര്‍കോടതി വളപ്പില്‍ വധക്കേസിലെ പ്രതികള്‍ ഏറ്റുമുട്ടി. മണ്ണന്തല രഞ്ജിത്ത് വധക്കേസിലെ പ്രതി അമ്പലമുക്ക് കൃഷ്ണകുമാറും അഞ്ചുതെങ്ങ് റിക്സണ്‍ വധക്കേസിലെ പ്രതി റോയിയുമാണ് ഏറ്റുമുട്ടിയത്. ജയിലുള്ളിലുണ്ടായ തര്‍ക്കമാണ് കോടതി വളപ്പിലെ അക്രമത്തിലേക്കെത്തിച്ചത്. അക്രമത്തില്‍ റോയിയുടെ കഴുത്തിനു പരുക്കേറ്റു. ഇരുവരേയും കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരികെ കൊണ്ടുപോകും വഴിയായിരുന്നു അക്രമമുണ്ടായത്. റോയിയെ പാര്‍പിച്ചിരുന്ന ജയിലില്‍ നിന്നു ഇരുമ്പ് കമ്പികള്‍ കണ്ടെത്തിയതില്‍ പൂജപ്പുര പൊലീസ് നേരത്തെ കേസെടുത്തിരുന്നു.ഈ കേസിലാണ് റോയിയെ കോടതിയില്‍ കൊണ്ടുവന്നത്. വഞ്ചിയൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
The accused clashed at the Vanchiyoor court premises