rice

ഒരു വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുല്ലശേരി പഞ്ചായത്തില്‍ ഭാരത് അരിയുടെ വില്‍പന പൊലീസ് തടഞ്ഞു. തിര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് അരി വില്‍പന തടഞ്ഞത്. തൊട്ടടുത്ത പഞ്ചായത്തില്‍ അരിവില്‍പന തുടര്‍ന്നു.  

ഭാരത് അരിയുടെ വില്‍പനയെ ചൊല്ലിയായിരുന്നു ഈ തര്‍ക്കം. തൃശൂര്‍ മുല്ലശേരി ഏഴാം വാര്‍ഡായ ഊരകത്ത് ഉപതിരഞ്ഞെടുപ്പാണ്. ഈ വാര്‍ഡിലായിരുന്നു ഭാരത് അരിയുടെ വില്‍പന. ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആളുകളുടെ അടുത്തു പോയി അരി വില്‍ക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് റിട്ടേണിങ് ഓഫിസറും വിലയിരുത്തി. അരിവില്‍പന തടഞ്ഞതിന്റെ നൂറു മീറ്റര്‍ അപ്പുറം തോളൂര്‍ പഞ്ചായത്താണ്. അവിടെ, അരി വില്‍പന തുടരുകയും ചെയ്തു. പൊലീസ് എത്തിയായിരുന്നു അരിവില്‍പന തടഞ്ഞത്. കിലോയ്ക്കു ഇരുപത്തിയൊന്‍പതു രൂപയ്ക്കായിരുന്നു പൊന്നി അരി തൃശൂരില്‍ വിറ്റു തുടങ്ങിയത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റിലാണ് ഉപതിരിഞ്ഞെടുപ്പ്. ഒരു വോട്ടിനായിരുന്നു അന്ന് ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.പി.എമ്മുകാരനെ തോല്‍പിച്ചത്. പഞ്ചായത്ത് അംഗം മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. 

Police stopped sale of bharat rice in mullassery thrissur