ഇടുക്കി ലോക്സഭ മണ്ഡലത്തിൽ ഇത്തവണയും 2019 ന് കളമൊരുങ്ങുന്നു. സിറ്റിങ് എം പി ഡീൻ കുര്യാക്കോസിനെതിരായി ഇടതുമുന്നണി സ്ഥാനാർഥിയായി ജോയ്സ് ജോർജ് എത്തുന്നതോടെ ഇരുവരുടെയും ഹാട്രിക് പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുക. മാധ്യമമേഖല പ്രസിഡന്റ് എൻ ഹരിയുടെ പേരാണ് ബിജെപി സ്ഥാനാർഥിയായി ഉയർന്നു കേൾക്കുന്നത്.

 

കസ്തൂരിരംഗൻ വിഷയം കത്തിനിന്ന 2014 ലാണ് ഡീൻ കുര്യാക്കോസും ജോയ്സ് ജോർജും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ക്രൈസ്തവ സഭ എതിരായതോടെ പി ടി തോമസിനെ പിൻവലിച്ചായിരുന്നു ഡീൻ കുര്യാക്കോസിന് അവസരം നൽകിയത്. സഭയുടെ പിന്തുണ ഉറപ്പിക്കാൻ ലക്ഷ്യം വെച്ചാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ ജോയ്സ് ജോർജിനെ ഇടതുമുന്നണി കളത്തിലിറക്കിയത്. ഇതോടെ ഫ്രാൻസിസ് ജോർജിന് ശേഷം കിട്ടാക്കനിയായിരുന്ന ഇടുക്കി സീറ്റ് ഇടതുമുന്നണി തിരിച്ചു പിടിച്ചു. എന്നാൽ 2019 ൽ കാറ്റ് നേരെ തിരിച്ചു വീശി ഡീനിനോട് പരാജയപ്പെടാനായിരുന്നു ജോയിസിന്റെ വിധി. എന്നാൽ ഇത്തവണ ജോയ്സ് അല്ലാതെ മറ്റൊരു പരീക്ഷണത്തിനില്ലെന്നാണ് എൽ ഡി എഫ് ന്റെ കണക്കുകൂട്ടൽ. ജോയ്സിലൂടെ 2014 ആവർത്തിക്കുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇടത് സ്ഥാനാർഥിയായി ആര് രംഗത്ത് വന്നാലും ഇടുക്കി യു ഡി എഫ് കോട്ടയായിരിക്കുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു

 

കേരള കോൺഗ്രസ്‌ മാണി ഗ്രൂപ്പ്‌ യു ഡി എഫ് മുന്നണി വിട്ടതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എങ്ങനെ സ്വാധീനിക്കുമെന്നാണ് ആവർത്തനപോരാട്ടത്തിൽ ഇരു മുന്നണികളും ഉറ്റു നോക്കുന്നത്