മനോരമ ന്യൂസ് കേരള കാന്‍ എട്ടാം പതിപ്പിന്റെ പ്രൊമോ പ്രകാശിപ്പിച്ചു. വീണ്ടെടുക്കാം ജീവിതത്തിന്റെ വൈബ് എന്ന സന്ദേശമാണ് പ്രൊമോയുടെ പ്രമേയം. . കേരള കാന്‍ മുഖമായ ജയസൂര്യയും പ്രശസ്ത നോവലിസ്റ്റ് ബന്യാമിനും പങ്കെടുത്ത വേദിയിലായിരുന്നു ആദ്യ പ്രദര്‍ശനം. ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലാണ് ഈ ഘട്ടത്തില്‍ എട്ടുലക്ഷം രൂപയുടെ ചികില്‍സാ സഹായം നല്‍കുന്നത്. ബിലീവേഴ്സ് ചര്‍ച്ച് സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍, നടന്‍ കൃഷ്ണപ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു. ടി.ആര്‍.രതീഷ് സംവിധാനം ചെയ്ത പ്രൊമോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് അജീഷ് ചന്ദ്രനാണ്. സജിത് പോള്‍ ചാള്‍സും സലിം എ.ഗഫൂറുമാണ് ചിത്രസംയോജനം നിര്‍വഹിച്ചത്. പ്രൊമോയുടെ പൂര്‍ണരൂപം കാണാം