മാണി ഗ്രൂപ്പ് വെറും നിവേദന പാർട്ടി ആണെന്നും മുന്നണിയിൽ കർഷക പ്രശ്നങ്ങൾ ഉന്നയിക്കാൻ കഴിയാത്തത് കൊണ്ടാണ് നവ കേരള സദസ്സ് വേദിയിൽ പ്രസംഗിക്കേണ്ടി വരുന്നതെന്നും യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. കോട്ടയം എംപിയെ മുഖ്യമന്ത്രി തന്നെ വിലയിരുത്തി. ഇത് കണ്ട ജോസ് കെ മാണി ഉൾപ്പെടെ പ്രതികരിക്കാത്തത് പേടികൊണ്ടാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. കത്തോലിക്കാ സഭയ്ക്ക് ഒരു പാർട്ടിയോടും അനുഭാവം ഇല്ല. എന്നാൽ ചില മൂല്യങ്ങളുണ്ട്. ആ മൂല്യങ്ങൾ ഉള്ളവരെയേ സഭ പിന്തുണയ്ക്കൂ എന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.