വള്ളുവനാടിന്റെ സംസ്ക്കാരം അടയാളപ്പെടുത്തുന്നതാണ് നോക്കെത്താ ദൂരത്തോളം നീളുന്ന ഈ പൂതന്റെ യാത്ര. വീടുകളില്‍ ഐശ്വര്യം നിറയ്ക്കുന്നതിനൊപ്പം ദേശത്തിന്റെ ഉല്‍സവ വരവും അറിയിക്കുകയാണ് ലക്ഷ്യം. പൂതന്‍ വെറുമൊരു പേരല്ല പഴയതലമുറ നെഞ്ചേറ്റുന്ന ഐതീഹ്യ വിളംബരമാണ്.
ചിലങ്കപ്പദങ്ങള്‍ താളത്തില്‍ തുള്ളി തുള്ളി വയലേലകള്‍ കടന്ന് പൂതന്‍ നടന്നേറുകയാണ്. വള്ളുവനാടിന്റെ ഇടവഴികളിലും നാട്ടുവഴികളിലുമെല്ലാം സംസ്ക്കാരത്തിന്റെ പെരുമ നിറഞ്ഞ യാത്ര. തട്ടകത്തില്‍ വേലയുടെയും പൂരങ്ങളുടെയും വരവറിയിച്ചുള്ള തുടക്കം.
വീട്ടുമുറ്റത്തെത്തുന്ന പൂതന്‍ കൂടെയുള്ള ആളുകളുടെ താളത്തിന് അനുസരിച്ച് നൃത്തം വയ്ക്കും. പൂതന് അരിയും നെല്ലും പണവും നല്‍കിയാല്‍ വീടുകളില്‍ ഐശ്വര്യം നിറയുമെന്നാണ് സങ്കല്‍പ്പം. ഭഗവതിയുടെ ഇഷ്ടക്കാരനായ പൂതന്‍ ദിക്കുകളിലേക്ക് രാവിെല യാത്ര തുടങ്ങും. കുംഭമാസ ചൂട് വകവയ്ക്കാതെ. ഉല്‍സവത്തിന് മുന്നോടിയായി വീടുകളിലെത്തി മടങ്ങുന്ന പൂതന്‍ ഉല്‍സവനാളില്‍ തിറയെ കൂട്ടിയാണ് യാത്ര.
valluvanad poothan story