മലപ്പുറം എടപ്പാളിൽ നടന്ന കോൺഗ്രസിൻ്റെ സമരാഗ്നി ബഹിഷ്ക്കരിച്ച് യുഡി എഫ് ജില്ല ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ടി അജയ് മോഹൻ. ജില്ലയിലെ തന്നെ കോൺഗ്രസ് നേതാവ് എ.പി അനിൽകുമാർ എം.എൽ.എ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് സമരാഗ്നിയിൽ സ്വാഗതം പറയേണ്ടിയിരുന്ന  പ്രോഗ്രാം കമ്മിറ്റി കൺവീനർ കൂടിയായ അജയ് മോഹൻ വിട്ടുനിന്നത്. 

 കഴിഞ്ഞ ദിവസം അരിക്കോട് നടന്ന പരിപാടിയിൽ പി.ടി.അജയ് മോഹന്റെ പേര് സ്വാഗത പ്രസംഗികൻ പറയാൻ ശ്രമിച്ചത് അനിൽ കുമാർ പരസ്യമായി വേദിയിൽ വെച്ച് തടഞ്ഞുവെന്ന് പറഞ്ഞാണ്  പ്രതിഷേധം. വെള്ളിയാഴ്ച്ച നടന്ന പ്രവർത്തകരുമായുള്ള സമ്പർക്ക  പരിപാടിയും  പിടി അജയ് മോഹൻ ബഹിഷ്ക്കരിച്ചു. പിടി. അജയ്മോഹനെപ്പമുള്ള പ്രവർത്തകരും രോഷ കൂലരായാണ് പരിപാടിയിൽ പങ്കെടുത്തത്. പി.ടി. അജയ്മോഹനും കെ പി സി സി പ്രസിഡൻ്റിനും പ്രതിപക്ഷ നേതാവിനും പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തകർ വേദിക്കരികിൽ മുദ്രാവാക്യം വിളിച്ചു.

എടപ്പാളിലെ വേദികരികിൽ വെച്ച പോസ്റ്ററിൽ നിന്ന് എ പി അനിൽകുമാറിൻ്റെ ചിത്രം പ്രവർത്തകർ കീറി. വരും ദിവസങ്ങളിൽ വിഷയം ആളികത്താനാണ് സാധ്യത. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോഴും കോൺഗ്രസിനുള്ളിലെ പോര് കുടുതൽ സജീവമാകുന്നുവെന്നാണ് സൂചന.

UDF boycotted the congress rally held at edapal in Malappuram