fire-crack-repeat

ചെറുതും വലുതുമായ വെടിമരുന്ന് ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വന്‍വീഴ്ച . അനുമതി ലഭിക്കും മുമ്പേ വെടിമരുന്ന് ശേഖരിച്ചുതുടങ്ങുന്നതാണ് മിക്കയിടത്തും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത് . കൊച്ചി വരാപ്പുഴയിലും കഴിഞ്ഞവര്‍ഷം സമാന രീതിയില്‍ ജനവാസകേന്ദ്രത്തില്‍ സ്ഫോടനമുണ്ടായി.

വീഴ്ചകളുടെ തനിയാവര്‍ത്തനമാണ് എറണാകളും ജില്ലയിലെ വെടിക്കെട്ടപകടങ്ങള്‍ . കഴിഞ്ഞ ഫെബ്രുവരി 28ന് വരാപ്പുഴയിലും സമാനമായ രീതിയില്‍ ജനവാസകേന്ദ്രത്തിലെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച്  ഒരാള്‍ മരിച്ചിരുന്നു. ചുറ്റുപാടുമുള്ള വീടുകള്‍ക്ക് വ്യാപകനാശവുമുണ്ടായി . ഇന്ന് തൃപ്പൂണിത്തുറ ചൂരക്കാട്ടെ ദുരന്തവും അതിന്റെ ആവര്‍ത്തനം .അനുമതി ലഭിക്കും മുമ്പേ ഇവിടെയും ജനവാസകേന്ദ്രത്തില്‍ വെടിമരുന്ന് ശേഖരിച്ചു തുടങ്ങി .

1987 ല്‍  മരടില്‍ വെടിക്കെട്ടിനായി കരിമരുന്ന് ശേഖരിച്ചുവച്ച  വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചത് വന്‍ദുരന്തത്തിലാണ് കലാശിച്ചത്   5 പേര്‍ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടു. എറണാകുളം ജില്ല സാക്ഷ്യം വഹിച്ച ഏറ്റവും വലിയ  വെടിക്കെട്ട് ദുരന്തമുണ്ടായത് തൊട്ടടുത്ത വര്‍ഷം തൃപ്പൂണിത്തുറ കടക്കോട് തുരുത്തിലായിരുന്നു .  1988  മാര്‍ച്ച് 5ന് ഉച്ചയ്ക്ക് 12.15ന്  പടക്കനിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന പത്ത് സ്ത്രീകളാണ് വെടിമരുന്ന് പുര തീപിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍  മരിച്ചത് .അഞ്ചുപേര്‍ സംഭവസ്ഥലത്തും  അഞ്ചുപേര്‍ ആശുപത്രിയില്‍ വച്ചുംമരണമടഞ്ഞു. ചെറുതും ആളപായമില്ലാത്തതുമായ വെടിമരുന്ന്  അപടങ്ങള്‍ പിന്നീടും ഉണ്ടായെങ്കിലും 2016ല്‍ മരടിലാണ് വീണ്ടും വെടിമരുന്ന് ദുരന്തം വിതച്ചത് . അന്ന് ഉല്‍സവത്തിനായി ശേഖരിച്ച കരിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരണമടഞ്ഞു . ഒരോ ദുരന്തത്തിനുശേഷംവും നിയന്ത്രണങ്ങളെ കുറിച്ച് ഉറക്കെ പറയുമെങ്കിലും നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനാല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ് 

Even as ammunition tragedies recur, compliance with safety standards has fallen sharply