മോഷണം പോയ പശുക്കളെ കണ്ടെത്തി തരണമെന്ന പരാതിക്കുപോലും നവകേരള സദസില്‍ പരിഹാരമില്ല. രണ്ടു ഗര്‍ഭിണി പശുക്കളടക്കം മൂന്നെണ്ണമാണ് പൂവാര്‍ സ്വദേശിയും ക്ഷീരകര്‍ഷകനുമായ തങ്കരാജിന്റെ തൊഴുത്തില്‍ നിന്നു മോഷണം പോയത്. ഇപ്പം ശരിയാക്കിത്തരമെന്ന മന്ത്രിമാരുടെ വാക്കു കേട്ട് വിശ്വസിച്ച് വീട്ടിലെത്തിയ തങ്കരാജ് ഇപ്പോഴും പൊലീസ് സ്റ്റേഷന് കയറിയിറങ്ങുന്നു. നാട്ടുകാരുടെ മുഴുവന്‍ മൊഴിയെടുക്കണമെന്നു മറുപടി നല്കി പൂവാര്‍ പൊലീസ് ആക്ഷേപിച്ചതായും പരാതി.