pension

ക്ഷേമപെന്‍ഷന്‍ കിട്ടാതെ വലയുന്ന ഒരു അമ്മയെ പരിചയപ്പെടാം. തിരുവനന്തപുരം കള്ളിക്കാട് താമസിക്കുന്ന വിലാസിനി അമ്മയാണ് അഞ്ചുമാസമായി ക്ഷേമ പെന്‍ഷന്‍ കിട്ടാതെ വന്നപ്പോള്‍ ആക്രിപെറുക്കി വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഇവര്‍ താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ല, ലൈഫ് വീടിന്‍റെ അപേക്ഷ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടുമില്ല. 

ഭിക്ഷയെടുത്തു പ്രതിഷേധിക്കാനൊന്നും വിലാസിനി അമ്മക്ക് സമയമില്ല. ഇതാണ് അവരുടെ പ്രതിഷേധം അഞ്ചുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയുണ്ട്. പെന്‍ഷന്‍റെ കഥയും രാഷ്ട്രീയവും പറയാനും മടിയില്ല. 

Trivandrum pension crisis vilasini amma story