വാഗമണ്ണില്‍ യുഎഇ സര്‍ക്കാരുമായി കൈകോര്‍ത്ത് വമ്പന്‍ ടൂറിസം പദ്ധതി വരുന്നു. 150 ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്താനുള്ള ശ്രമത്തിലാണ് റവന്യൂ വകുപ്പ്. അതേസമയം പദ്ധതിയെ കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍രൂപീകരിച്ച സെക്രട്ടറിതല സമിതി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.  

ടൂറിസം ടൗണ്‍ഷിപ്പ് എന്ന നൂതന ആശയം നടപ്പാക്കാനാണ് സര്‍ക്കാര്‍ വാഗമണ്ണില്‍ ഭൂമി അന്വേഷിക്കുന്നത്. 150 ഏക്കറെങ്കിലും ഭൂമി കണ്ടെത്താനാണ് ശ്രമം. ലാന്‍ഡ് റവന്യൂ കമ്മിഷണരോട് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അറിയിക്കനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുഎഇ സര്‍ക്കാരുമായി കൈകോര്‍ത്ത് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വനവകുപ്പിന് കൈമാറിയ 160 ഏക്കറിലാണ് പദ്ധതി വരാന്‍സാധ്യതയേറെ. ഇത് വാഗമണ്‍ ടൗണിന് സമീപമാണ്.കൈയ്യേറ്റങ്ങളും ഇല്ല. പദ്ധതി നടപ്പാക്കാന്‍ പ്രധാനമായും കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം വേണം. വിദേശ രാജ്യവുമായി ചേര്‍ന്ന് ഏതുപദ്ധതി നടപ്പാക്കാനും ഇത് ആവശ്യമാണ്. കൂടാതെ പരിസ്ഥിതി ക്്ളിയറന്‍സും വേണ്ടിവരും. താമസ സൗകര്യം, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങി ഷോപ്പിംങ്സൗകര്യം വരെയുള്ള പദ്ധതിയെ കുറിച്ച് യുഎഇ അബാസിഡറുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ചീഫ് സെക്രട്ടറി അഞ്ച് വകുപ്പു സെക്രട്ടറിമാരും പദ്ധതിയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് ശേഷമാകും തുടര്‍നടപടികള്‍.  ലൈഫ് പദ്ധതിയിലെ യുഎഇ പങ്കാളിത്തം വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വാഗമണ്‍പോലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലത്ത് ഇത്രയും വമ്പന്‍പദ്ധതി ആലോചിച്ചാല്‍ പരിസ്ഥിതി സംഘടനകളുടെ അതിര്‍പ്പും സര്‍ക്കാര്‍പ്രതീക്ഷിക്കുന്നുണ്ട്. 

Big tourism project in vagaman