പുഴയില്‍ നിന്ന് മണല്‍ വാരാനുള്ള ബജറ്റ് തീരുമാനത്തിന് പിന്നാലെ സജീവമാകാനൊരുങ്ങി ചാലിയാറിലെ കടവുകള്‍. പുഴയുടെ അടിത്തട്ടില്‍ വന്‍തോതില്‍ മണലുണ്ടെന്നതാണ് പ്രതീക്ഷ പകരുന്നത്. സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് തൊഴിലാളികള്‍ പറയുന്നു

മുങ്ങാംകുഴിയിട്ട് മണല്‍ വാരിയിരുന്നകാലം വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷ ഒരു പുഴയോളം.. വന്‍ വരുമാനം മേഖലയ്ക്കാകെ ഉണര്‍വേകും. നദിയുടെ ജലസംഭരണ ശേഷി കൂടും. വെള്ളപ്പൊക്ക സാധ്യത കുറയും. പാറ പൊടിച്ചുള്ള എം–സാന്‍ഡ് ഒരു പരിധിവരെ ഒഴിവാക്കാനാകും.. 2016ല്‍ കോടതി വിധിയോടെ  മണല്‍വാരല്‍ നിലച്ചപ്പോള്‍ മറ്റു തൊഴിലുകളിലേക്ക് ചേക്കേറിയവര്‍ക്കാണ് ഏറെ സന്തോഷം

പ്രളയകാലത്ത് ഉരുള്‍പൊട്ടിയും മറ്റുമൊക്കെയായി നദികളിലേക്കെത്തിയ വെള്ളത്തിനൊപ്പം വന്‍തോതില്‍ മണലും എത്തിയിട്ടുണ്ട്. അതിനാല്‍, മഴക്കാലത്തിന് മുമ്പ് മണല്‍വാരല്‍ തുടങ്ങിയാലേ കാര്യമൊള്ളൂ.. ചാലിയാറിന് പുറമെ, കടലുണ്ടിപ്പുയിലും, ഭാരതപ്പുഴയിലും മണല്‍വാരാനാണ് അനുമതി നല്‍കുമെന്നാണ് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 200 കോടി വരുമാനമാണ് ലക്ഷ്യം.

Allowance for sand removal from rivers