ഇടുക്കി വട്ടവടയിലിപ്പോൾ സ്ട്രോബെറിയുടെ വിളവെടുപ്പ് കാലമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 25 ഹെക്ടറോളം അധികം ഭൂമിയിലാണ് ഇത്തവണ സ്ട്രോബെറി കൃഷിയിറക്കിയത്. പഴുത്ത് തുടുത്ത സ്ട്രോബറിയുടെ വിളവെടുപ്പ് കാണാൻ നിരവധി പേരാണ് വട്ടവടയിലെത്തുന്നത്. വിളവെടുപ്പിന് പാകമായ സ്ട്രോബെറി തോട്ടങ്ങൾ നയനവിസ്മയമൊരുക്കുകയാണ്. ശീതകാല കൃഷിയെപ്പറ്റി കേട്ടറിഞ്ഞു വിദേശത്ത് നിന്നടക്കാം നിരവധി പേരാണ് വട്ടവടയിലെത്തുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സ്ട്രോബെറിയും വൈനും കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് വാങ്ങാം. കിലോഗ്രാമിന് 500 രൂപയാണ് വില. സ്ട്രോബെറിക്കൊപ്പം ബ്ലാക്ക്ബെറിയും വിളവെടുക്കാൻ പാകമായിട്ടുണ്ട്. അടുത്ത വർഷം കൂടുതൽ സ്ഥലത്ത് സ്ട്രോബെറി കൃഷി ചെയ്യാനാണ് വട്ടവടയിലെ കർഷകരുടെ തീരുമാനം.
Strawberry harvest season in Vattavada