ശ്രീകുമാരന്‍ തമ്പിയെക്കൊണ്ട് കേരള ഗാനം എഴുതിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍. സത്യാവസ്ഥ ബോധ്യപ്പെടുത്തി ശ്രീകുമാരന്‍ തമ്പിക്ക് ഇമെയില്‍ അയച്ചതായും സച്ചിദാനന്ദന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരള ഗാന വിവാദത്തിൽ വീണ്ടും വിശദീകരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദന്‍ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീകുമാരൻ തമ്പിയോട് പാട്ട് ചോദിക്കാൻ സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കറിനു നിർദ്ദേശം നൽകിയത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണ്. ശ്രീകുമാരൻ തമ്പി എഴുതിയത് കേരളഗാനത്തിന് ഇണങ്ങില്ലെന്ന് തീരുമാനിച്ചതും സാംസ്കാരിക വകുപ്പു സെക്രട്ടറി കൂടിയുള്ള കമ്മിറ്റിയാണ്. ശ്രീകുമാരന്‍ തമ്പിടോയ് ഒരു വാഗ്ദാന ലംഘനവും നടത്തിയിട്ടില്ല. അക്കാദമി പ്രസിഡന്റായ താന്‍ ഈ കമ്മിറ്റിയില്‍ വെറുമൊരു അംഗം മാത്രമാണെന്ന് സച്ചിദാനന്ദന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരാളും വസ്തുനിഷ്ഠകാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയില്ല.
കേരളഗാനമെന്ന പ്രോജക്ട് തന്നെ അക്കാദമിയുടെ അല്ല, സർക്കാരിന്റേതാണ്. കേരള ഗാനത്തിനായി ഇപ്പോഴും പുതിയ പാട്ടുകള്‍ വരുന്നുണ്ട്. ചിലര്‍ കവിതകളും നിര്‍ദ്ദേശിക്കുന്നുണ്ട്. അന്തിമ തീരുമാനം സര്‍ക്കാര്‍ കമ്മിറ്റിയാണ് അംഗീകരിക്കുകയെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കി. കേരള ഗാനത്തെ ചൊല്ലിയുള്ള വിവാദം ശ്രീകുമാരന്‍ തമ്പിയും സച്ചിദാനന്ദനും തമ്മിലുള്ള വാക്പോരില്‍ കലാശിച്ചിരുന്നു. ഇതിനിടെയിലാണ്, സച്ചിദാനന്ദന്‍ വീണ്ടും വിശദീകരണം നല്‍കിയത്.
Satchidanandan stated that he sent an e-mail to Sreekumaran Thambi