ഭാരതപ്പുഴയുടെ കയങ്ങളില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം ചെറുതല്ല. ഇതിനിടയില്‍ വീണ്ടും മണല്‍വാരാനുള്ള തീരുമാനം പുഴയെ അപകട മുനമ്പാക്കി മാറ്റുമെന്നാണ് ആക്ഷേപം. മണല്‍വാരാന്‍ അനുമതി നല്‍കിയ സമയത്തെല്ലാം കടത്തുകാര്‍ ലക്ഷങ്ങളുടെ ചൂഷണം നടത്തി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇരുകരകളും കവിഞ്ഞ് ഭാരതപ്പുഴ ഒഴുകിയത് കഴിഞ്ഞ പ്രളയത്തിലാണ്. കരയേത് പുഴയേതെന്ന് അറിയാത്ത വഴികളിലൂെട വീണ്ടും നിറഞ്ഞും മെലിഞ്ഞും പുഴ അലയാഴം തേടുകയാണ്. ഇതിനിടയില്‍ പണ്ട് മണ്ണെടുത്ത കയങ്ങള്‍ പലരുടെയും ജീവനെടുത്തു. ഭാരതപ്പുഴയില്‍ നിന്നും മണ്ണെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൃത്യമായ പഠനം വേണമെന്ന് സാരം. റെയില്‍പ്പാതകള്‍ ഉള്‍പ്പെടെയുള്ള പാലങ്ങളുടെ ക്ഷമതയും ഉറപ്പാക്കണം.
അനുമതി നല്‍കിയ സമയത്തെല്ലാം ഷൊര്‍ണൂരിലും, പട്ടാമ്പിയിലും, തൃത്താലയിലുമെല്ലാം മണല്‍മാഫിയ അനുവദിച്ചതിലുമേറെ ഭാരതപ്പുഴയെ ആഴ്ന്നെടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കി. വകുപ്പുകള്‍ പരസ്പരം പഴിചാരി കൈയൊഴിഞ്ഞപ്പോള്‍ നഷ്ടം പുഴയ്ക്ക് മാത്രം. നദികളില്‍ മണല്‍ നിറഞ്ഞ് കിടക്കുന്നതിനാല്‍ ഒഴുക്ക് തടസപ്പെട്ട് വീണ്ടും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് മണലെടുക്കുന്നതിനുള്ള വിശദീകരണം.
Govt should'nt give permission for sand mining in Bharatapuzha, demands envirnmentalists