elephant

വയനാടൻ കാടുകളിൽ റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരു ആന കൂടിയുണ്ടെന്ന് വനം വകുപ്പ്. ഒരു മാസത്തിലേറെയായി ജില്ലയിലുള്ള ആനയെ നിരീക്ഷിച്ചു വരികയാണ്. തണ്ണീർ കൊമ്പൻ ദൗത്യം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്ന് ഉത്തര മേഖല സി.സി.എഫ്. പറഞ്ഞു.

റേഡിയോ കോളർ ഘടിപ്പിച്ച തണ്ണീർകൊമ്പനെ പിടികൂടിയ ദൗത്യം വിവാദമായി നിൽക്കുന്ന സാഹചര്യത്തിലാണ് സമാനമായി ഒരു ആന കൂടി വയനാടൻ കാടുകളിൽ ഉണ്ടെന്ന് വിവരം പുറത്തുവരുന്നത്. കർണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് ഒരു മാസത്തിലേറെയായി ജില്ലയിലുള്ളത്. ആനയെ കൃത്യമായി ട്രാക്ക് ചെയ്തു വരുന്നതായി ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപ പറഞ്ഞു.

മാനദണ്ഡങ്ങൾ പാലിച്ചല്ല തണ്ണീർ കൊമ്പൻ ദൗത്യം നടത്തിയതെന്ന് വാദം വനംവകുപ്പ് തള്ളി. തണ്ണീർ കൊമ്പൻ അപ്രതീക്ഷിതമായാണ് മാനന്തവാടിയിലേക്ക് എത്തിയത്. ആനയുടെ നീക്കം കർണാടക അറിയിച്ചിരുന്നില്ല. മാനന്തവാടി ടൗണിൽ പ്രവേശിച്ചതിനു ശേഷമാണ് ആനയെ ട്രാക്ക് ചെയ്യാനുള്ള വിവരങ്ങൾ കർണാടക നൽകിയത്. യോഗ്യതയും പരിചയസമ്പത്തുമുള്ള വ്യക്തിയാണ് മയക്കുവടി വെച്ചതെന്നും ദൗത്യസംഘം വ്യക്തമാക്കി

 Another elephant with radio collar in Wayanad forests