മയസ്തീനിയ ഗ്രാവിസ് എന്ന ഗുരുതര രോഗം തനിക്കില്ലെന്ന് അമേരിക്കയിലെ മേയോ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മയസ്തീനിയ ഗ്രാവിസ് എന്ന പേശികള്‍ ദുര്‍ബലമാകുന്ന രോഗത്തിന് താന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. എന്നാല്‍ ആ രോഗനിര്‍ണയം തെറ്റായിരുന്നു എന്നാണ് ഇപ്പോഴത്തെ കണ്ടെത്തലെന്ന് കെ. സുധാകരന്‍ പറഞ്ഞു.
അപൂര്‍വമായ ആ രോഗം ബാധിച്ചതിന്റെ വിഷമം ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മേയോ ക്ലിനിക്കില്‍ ചികിത്സ തേടിയത്. മസില്‍ ബയോപ്സി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടത്തി. എന്നാല്‍ പ്രമേഹം മാത്രമാണ് തനിക്കുള്ളതെന്നാണ് കണ്ടെത്തിയതെന്ന് കെ സുധാകരന്‍ പറയുന്നു.
പ്രമേഹത്തിനുള്ള മരുന്നുകള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. പ്രമേഹം ഉണ്ടെന്നത് ഒഴിച്ചാല്‍ പൂര്‍ണ ആരോഗ്യവാനാണ് ഞാന്‍. പഴയതെല്ലാം മറന്ന് സജീവമാകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ആണ് ചികിത്സയ്ക്ക് മുന്നോടിയായുള്ള പരിശോധനകള്‍ക്കായി സുധാകരന്‍ അമേരിക്കയിലേക്ക് പോയത്.
No serous illness, diagnosis was wrong, says K sudhakaran