light-metro

TAGS

കോഴിക്കോടിന്‍റെ മെട്രോ റെയില്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍വയ്ക്കുന്നു. പദ്ധതിയ്ക്കായി വെസ്റ്റ് ഹില്‍ മുതല്‍ രാമനാട്ടുകര വരെയും ബീച്ച് മുതല്‍ മെഡിക്കല്‍ കോളജ് വരെയും റൂട്ട് നിശ്ചയിച്ചു.  ഏതുതരം മെട്രോ വേണമെന്നതില്‍ പഠനങ്ങള്‍ക്കു ശേഷമാകും തീരുമാനം.  

വാഹന തിരക്കില്‍ വീര്‍പ്പുമുട്ടുന്ന കോഴിക്കോടിന് വീണ്ടും പ്രതീക്ഷയുടെ ഗ്രീന്‍ സിഗ്നല്‍.  ഒരിടവേളയ്ക്കുശേഷം മെട്രോ റെയില്‍ പദ്ധതിയ്ക്കായി ചര്‍ച്ചകള്‍ പുനരാരംഭിച്ചു.  കരട് റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 27.1 കിലോമീറ്റര്‍ റൂട്ട് പരിഗണിക്കാന്‍ തീരുമാനമായി.  വെസ്റ്റ്ഹില്‍ മുതല്‍ നടക്കാവ് – മീഞ്ചന്ത – ചെറുവണ്ണൂര്‍ വഴി രാമനാട്ടുകര വരെ 19 കിലോമീറ്ററും ബീച്ച് മുതല്‍ തൊണ്ടയാട് വഴി മെഡിക്കല്‍ കോളജ് വരെ 8.1 കിലോമീറ്ററുമാണ് പരിഗണിക്കുന്നത്. 

കരട് നിര്‍ദേശം കോര്‍പ്പറേഷന്‍ ചര്‍ച്ചചെയ്ത് പാസാക്കിയ ശേഷം സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്രത്തിന്‍റെയും അംഗീകാരത്തിനായി സമര്‍പ്പിക്കും.  ഇതിനായി ഏഴുമാസമെടുക്കും.  തുടര്‍ന്നാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കുക. 

Kozhikode metro rail project