thangal-inl

അയോധ്യ രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്‍റെ ആവശ്യമെന്ന പാണക്കാട് സാദിഖലി തങ്ങളുടെ പ്രസംഗത്തിനെതിരെ വിമര്‍ശനം. വിശ്വാസികളുടെ മതമല്ല, ആര്‍.എസ്.എസിന്‍റെ ഹിന്ദുത്വം എന്നറിഞ്ഞിട്ടും തങ്ങള്‍ അണികളെ മണ്ടന്‍മാരാക്കുകയാണെന്ന് ഐ.എന്‍.എല്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ കെണിയില്‍ വീഴേണ്ടതില്ലെന്നാണ് തങ്ങളുടെ പ്രതികരണം. 

അയോധ്യ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് രണ്ടാം ദിവസം മലപ്പുറത്ത് മുസ്ലീം ലീഗ് സമ്മേളനത്തില്‍ സാദിഖലി തങ്ങള്‍ നടത്തിയ പ്രസംഗമാണ് വിവാദമാകുന്നത്.  അണികളില്‍തന്നെ ആശയകുഴപ്പമുണ്ടാക്കിയ പ്രസംഗം ലീഗിനെതിരെ ഐ.എന്‍.എല്‍ ആയുധമാക്കി. ആര്‍.എസ്.എസ്സിന്‍റെ രാഷ്ട്രീയ ഹിന്ദുത്വമല്ല, ഹൈന്ദവ വിശ്വാസികളുടെ ഹിന്ദുമതമെന്ന് അറിയാത്തവരല്ല രാഷ്ട്രീയ നേതാക്കള്‍ എന്നിട്ടും എന്തിനാണ് അണികളെ മണ്ടന്‍മാരാക്കുന്നതെന്ന് ഐ.എന്‍.എല്‍ വര്‍ക്കിങ് പ്രസിഡന്‍റ് എന്‍.കെ.അബ്ദുള്‍ അസീസ് ഫേസ്ബുക്കില്‍ ചോദിച്ചു. പ്രസംഗത്തെ എതിര്‍ത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിലും പ്രതികരണങ്ങള്‍ വ്യപകമാണ്. 

INL criticise thangal over ayodhya remark